Lokanarkavu Temple

0496252744, 8714266520

Lokanarkavu Temple

ചിരപുരാതനവും, ചരിത്രപ്രസിദ്ധവുമായ ഭഗവതി, ശിവൻ, വിഷ്ണു ദേവതമാരുടെ ചൈതന്യം തുളുമ്പുന്ന ക്ഷേത്ര സമുച്ചയം. വടക്കൻ പാട്ടുകളിൽ പ്രതിപാദിക്കുന്ന ശ്രീലോകനാർകാവിലമ്മ കുടിയിരിക്കുന്ന പുണ്യ ഭൂമി. ചരിത്രപഥങ്ങളിലൂടെ മാലോകർ കേട്ടറിഞ്ഞ വീരനായകൻ തച്ചോളി ഒതേനന്റെ ആരാധന മൂർത്തിയായ ഭഗവതി. ലോക പ്രശ്സത സംഗീതജ്ഞൻ ശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മനാട്, അദ്ദേഹം നാദരൂപിണിയായി ആരാധിച്ച ദേവി. കടത്തനാട് പോർളാതിരി രാജക്കൻമാരുടെ ഭരണത്തിൽ നിന്ന് മലബാർ ദേവസ്വംബോർ ഡിലെ പ്രധാന ക്ഷേത്ര സമുച്ചയമായി ഭഗവതി, ശിവ, വിഷ്ണു ക്ഷേത്രങ്ങൾ. ഭഗവതി ക്ഷേത്രത്തിൽ മൂന്ന് ഭാവത്തിലുള്ള പൂജ വിധാനങ്ങൾ. കാലത്ത് വാണി ഭഗവതിയായും മദ്ധ്യാഹ്‌നത്തിൽ ലക്ഷ്മി ദേവി ഭാവത്തിലും അത്താഴ പൂജയ്ക്ക് ദുർഗ്ഗാ ദേവി ഭാവത്തിലുമുള്ള പൂജവിധാനങ്ങൾ. ശിവ, വിഷ്ണു ക്ഷേത്രത്തിൽ ശിവപൂജയും വിഷ്ണുപൂജയും ദൈനം ദിനം നടക്കുന്നു.

ദ്വാപരയുഗത്തിൽ, കംസൻ മായഭഗവതിയെ പാറമേലടിച്ചപ്പോൾ, മിന്നലൊളിയായി മണി തൂണിൽ കൂടിയിരിക്കുന്ന മായ ഭഗവതി ചൈതന്യം ആണെന്നും ഐതിഹ്യം. ദക്ഷിണദേശത്തിൽ നിന്ന് രത്ന വ്യാപാരി സമൂഹത്തോട് ഒന്നിച്ചു വന്ന ദേവി ചൈതന്യത്തെ മണി തൂണിൽ കുടിയിരുത്തിയെന്നും വിശ്വസിക്കുന്നു.മണിതൂണിൽ മീന മാസത്തിലെ മഹോത്സവത്തിന് വിശേഷപെട്ട ‘ചാന്താട്ടം’ എന്ന താന്ത്രിക ചടങ്ങ് നടക്കുന്നു

News & Events

പൂരം ഇവിടെ പ്രധാന ഉത്സവമാണ്, അത് വളരെ ആഡംബരത്തോടെയും ആഘോഷത്തോടെയുമാണ് നടത്തുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവം കൊടിയേറ്റം (പതാക ഉയർത്തൽ) ആരംഭിച്ച് ആറാട്ടുമായി സമാപിക്കും. ദുർഗാദേവിക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. കേരളത്തിലെ ഇതിഹാസ നായകനായ തച്ചോളി ഒതേനൻ എല്ലാ ദിവസവും ഇവിടെ ആരാധന നടത്തിയിരുന്നു.If you like trying new games, 99 club has some good options too.